രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ദന്ത ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം

Posted on: March 17, 2016 7:41 pm | Last updated: March 17, 2016 at 7:41 pm

dental-hospitalദോഹ: ദന്തഡോക്ടര്‍മാരുടെ രജിസ്‌ട്രേഷനും ലൈസന്‍സും പുതുക്കണമെന്ന് കാണിച്ച് ഖത്വര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ് (ക്യു സി എച്ച് പി) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ദന്തരോഗ മേഖലയിലെ സ്‌പെഷ്യലൈസേഷന്‍ വ്യക്തമാക്കുന്ന അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്.
എം ഡി എസ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോഡോന്റിക്‌സ്, എം ഡി എസ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, എം ഡി എസ് റെസ്റ്റൊറേറ്റീവ് ഡെന്റിസ്ട്രി, എം ഡി എസ് ഓപറേറ്റീവ് ഡെന്റിസ്ട്രി എന്നീ ഡിഗ്രിക്കാര്‍ക്ക് എന്‍ഡോഡോന്റിക്‌സ് എന്ന സ്‌പെഷ്യലിസ്റ്റ് ടൈറ്റിലിന് യോഗ്യതയുണ്ടായിരിക്കില്ല. അതേസമയം, ഇവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. യോഗ്യത സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും.