വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

Posted on: March 17, 2016 5:07 pm | Last updated: March 17, 2016 at 5:07 pm
SHARE

Kalavastha Emblmഅബുദാബി: സഊദി അറേബ്യന്‍ മേഖലയില്‍നിന്ന് വരുന്ന മഴമേഘങ്ങള്‍ കാരണം ദുബൈയിലും വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
മിന്നലോടുകൂടിയ മഴയാണ് വരും ദിവസങ്ങളില്‍ ലഭിക്കാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴമേഘങ്ങള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങാനും അത് തീരപ്രദേശങ്ങളില്‍ മഴ ലഭിക്കാനും ഇടയാക്കും. ഇന്നലെ ദുബൈയുടെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു.
അറേബ്യന്‍-ഗള്‍ഫ് മേഖലയിലും ഒമാന്‍ സമുദ്രതീരങ്ങളിലും വീശയടിക്കുന്ന ശക്തമായ കാറ്റിനാല്‍ കടല്‍ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ-വടക്കന്‍ മേഖലകളിലെ മഴമേഘങ്ങള്‍ കാരണം രാജ്യത്ത് ശക്തമായ മഴ ലഭിക്കാന്‍ ഇടയാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here