Connect with us

National

തൃണമൂല്‍ കോഴ പാര്‍ലിമെന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിമാരും എം പിമാരും ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങളടങ്ങുന്ന ഒളിക്യാമറ വെളിപ്പെടുത്തല്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും. വിഷയം പാര്‍ലിമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വെളിപ്പെടുത്തല്‍ നടത്തിയ വെബ് പോര്‍ട്ടല്‍ ദുബൈയിലെ ഒരു പ്രവാസിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും തൃണമൂല്‍ നേതാവ് ഡെറിക് ഒബ്‌റിയാന്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഒളിക്യാമറ വെളിപ്പെടുത്തലുയര്‍ത്തി പ്രതിഷേധവുമായി എത്തിയ ഇടതുപക്ഷ അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും പശ്ചിമ ബംഗാള്‍ നിയമസഭയിലും കൊല്‍ക്കത്ത കോര്‍പറേഷനിലും ഏറ്റുമുട്ടി. വെളിപ്പെടുത്തലിനെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കി.
കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. രാഷ്ട്രീയ ഗൂഢാലോചന നടത്തി തൃണമൂല്‍ കോണ്‍ഗ്രസിന് തകര്‍ക്കാന്‍ ആരും നോക്കേണ്ടെന്ന് പ്രതികരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി, അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് ആവശ്യപ്പെട്ടു.

Latest