യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; നാലുപേര്‍ പിടിയില്‍

Posted on: March 16, 2016 10:20 am | Last updated: March 17, 2016 at 9:08 am

sunil kumarആലപ്പുഴ: ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. മുന്‍ സിപിഐഎം പഞ്ചായത്ത് അംഗം പ്രകാശന്‍, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തന്‍ സുനില്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനില്‍കുമാറിനെ ഭാര്യയുടേയും അമ്മയുടേയും മുന്നിലിട്ട് ഇരുപതോളം വരുന്ന അക്രമിസംഘം വെട്ടിക്കൊന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.