Connect with us

Gulf

ഉംസഈദില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് 18ന്

Published

|

Last Updated

ദോഹ: ആതുര സേവനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായ വി കെയര്‍ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് ഈ മാസം 18ന് ഉം സഈദില്‍ നടക്കും. ഇന്ത്യന്‍ ഡോക്‌ടേഴേസ് ക്ലബ്, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൂര്‍ണമായ ആരോഗ്യ പരിശോധനയും ആരോഗ്യ ബോധവത്കരണവും നടക്കുന്ന ക്യാംപില്‍ ഒപ്താല്‍ മോളജി, ഇ എന്‍ ടി, ഡര്‍മറ്റോളജി, ഡന്റല്‍ വിഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്കു പുറമേ ഫിസിയോ തെറാപ്പിസ്റ്റുകളും ഹമദിലെയും സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാരും സേവനം ചെയ്യും. ഫിസിക്കല്‍ എക്‌സാമിനേഷന്‍, ബ്ലഡ് പ്രഷര്‍, സുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധന, ബി എം ഐ കാല്‍ക്കുലേഷന്‍, കൗണ്‍സിലിംഗ് എന്നിവയും നടത്തും. രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും നല്‍കും.
ആരോഗ്യജീവിത ശീലങ്ങള്‍, ജോലിസ്ഥലത്തെ ശ്രദ്ധ, ബേസിക് ലൈഫ് സപ്പോര്‍ട്ട് സി പി ആര്‍, അപടകങ്ങള്‍ ഒഴിവാക്കുകയും പ്രതിരോധിക്കുകയും ചെയ്യുക തുടങ്ങിയ മേഖലകളില്‍ ബോധവത്കരണം നടത്തും. ദി ബൂം കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ക്യാംപ് സ്‌പോണ്‌സര്‍ ചെയ്യുന്നത്. ആരോഗ്യ വകുപ്പിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് അല്‍ താനി, വി കെയര്‍ പ്രസിഡന്റ് മുസ്ഥഫ കാളിയത്ത്, ഐ പി എഫ് ക്യു ജന. സെക്രട്ടറി ബിനോയ് ദാസ്, ഇന്ത്യന്‍ ഡോക്്‌ടേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ. സമീര്‍ മൂപ്പന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest