കോതമംഗലം: അപൂര്‍വയിനത്തില്‍പ്പെടുന്ന പരുന്തിനെ പിടികൂടിയ രണ്ട് പേരെ തുണ്ടം റേഞ്ച് ഓഫീസര്‍ ഷാന്‍ട്രി ടോമിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ കൂത്താപ്പുറത്ത് ജെയിംസ് (53) കുളങ്ങരക്കണ്ടം ഔസേപ്പച്ചന്‍ (52) എന്നിവരാണ് അറസ്റ്റിലായത്. ഫിഷര്‍ ഔള്‍ എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന വെള്ളിമൂങ്ങ ഇനത്തില്‍ പെടുന്ന പരുന്തിനെയാണിവര്‍ പിടികൂടിയതെന്ന് വനപാലകര്‍ പറഞ്ഞു. സംരക്ഷിത വിഭാഗത്തില്‍ ഇവ അപൂര്‍വമായാണ് കണ്ടു വരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.