പള്ളിപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

Posted on: March 14, 2016 11:42 pm | Last updated: March 14, 2016 at 11:42 pm

musthafaജിദ്ദ: പട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂര്‍ ചുങ്കത്ത് മൊയ്തുണ്ണി ഹാജിയുടെ മകന്‍ മുഹമ്മദ് മുസ്തഫ (36) ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. ജിദ്ദ ജാമിഅ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ജഹ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ച്ഛിച്ചതിനാല്‍ തൊട്ടടുത്ത ദിവസം ജാമിഅ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
15 വര്‍ഷത്തോളമായി ജിദ്ദയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. ഇന്നലെ റുവൈസ് മഖ്ബറയില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തു. ഭാര്യ: ഷാജിദ മോള്‍. മാതാവ് ഫാത്തിമ, സഹോദരങ്ങള്‍: നൗഷാദ് (ജിദ്ദ), യൂസുഫ്, ഫാത്തിമ സുഹ്‌റ.