ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു

Posted on: March 14, 2016 4:39 pm | Last updated: March 14, 2016 at 4:39 pm
SHARE

Lalu-Prasad_0ലഖ്‌നൗ: ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു. ആര്‍എസ്എസ് തങ്ങളുടെ യൂണിഫോമായ കാക്കി നിക്കര്‍ മാറ്റി നീല പാന്റ്‌സ് ധരിക്കാന്‍ തീരുമാനിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ പശ്ചാതലത്തിലാണ് പരിഹാസവുമായി ലാലു രംഗത്തെത്തിയത്.

ആര്‍എസ്എസ് ഇപ്പോള്‍ പല നവീകരണങ്ങളും നടത്തും. കാരണം ഇന്ന് ഭരണത്തിലിരിക്കുന്നത് അവരാണ്. അവരിപ്പോള്‍ നിക്കര്‍ മാറ്റി പാന്റ് ഇടട്ടെ. പക്ഷേ തീര്‍ച്ചയായും അവരെ തിരിച്ച് നിക്കറിടേണ്ട അവസ്ഥയില്‍ എത്തിക്കുമെന്ന് ലാലു പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് നിന്ന് ബിജെപിയെ ഉന്‍മൂലനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് അവരുടെ വേഷത്തില്‍ മാറ്റം വരുത്താന്‍ പോകുന്നെന്ന പ്രഖ്യാപനം ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി (ഭയ്യാജി) നടത്തിയത്. കാലം മറുന്നതിന് അനുസരിച്ച നിരവധി മാറ്റങ്ങള്‍ സംഘടനയില്‍ വരേണ്ടതുണ്ടെന്നും അവയില്‍ ഒന്നാണ് യൂണിഫോമിന്റെ പരിഷ്‌കരണമെന്നുമാണ് ആര്‍എസ്എസിന്റെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here