Connect with us

Alappuzha

സിദ്ദീഖിന് സ്വാഗതമോതി ആളില്ലാ ഫ്‌ളക്‌സുകള്‍

Published

|

Last Updated

പൂച്ചാക്കല്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ച സിനിമാതാരം സിദ്ദീഖിനെ സ്വാഗതം ചെയ്ത് അരൂര്‍ മണ്ഡലത്തില്‍ ഫഌക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.

അഭിനയ ചക്രവര്‍ത്തി സിദ്ദീഖിന് അരൂരിന്റ മണ്ണിലേക്ക് സ്വാഗതം എന്ന ഫഌക്‌സുകളാണ് പാണാവള്ളി, അരൂര്‍ മേഖലയില്‍ കാണപ്പെട്ടത്. ഫഌക്‌സിന് പിന്നില്‍ ആരെന്ന്് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് പൗരസമിതിയുടെ പേരില്‍ സിനിമക്കാരെ സിനിമയിലേക്ക് അയക്കുക, സിദ്ദീഖ് ഗോബാക്ക് എന്നെഴുതിയ പോസ്റ്റര്‍ അരൂര്‍ മണ്ഡലത്തിന്റ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ പേരില്ലാതെ നടന്‍ സിദ്ദീഖിന്റെ ഫഌക്‌സ് പ്രത്യക്ഷപ്പെട്ടതോടെ കോണ്‍ഗ്രസില്‍ ചര്‍ച്ച മുറുകിയിരിക്കുകയാണ്.

ജനകീയ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിന് തടസ്സമില്ലെന്ന ഡി സി സിയുടെ പ്രസ്താവനയും ഉണ്ടായിരുന്നു. അരൂരില്‍ യു ഡി എഫിനായി സിദ്ദീഖ് മത്സരിക്കുമെന്ന സുചനയാണ് ഇതില്‍ നിന്നെല്ലാം പുറത്ത് വരുന്നത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ്ബുക്കിലും സിദ്ദീഖിന് അരൂരിലേക്ക് സ്വാഗതം എന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പേര് പുറത്ത് വന്നിട്ടില്ല. സിറ്റിംഗ് എം എല്‍ എ. എ എം ആരിഫ്, സി ബി ചന്ദ്രബാബു എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്. ഗൗരിയമ്മയുടെ പാര്‍ട്ടിയും അരൂര്‍ സീറ്റിനായി എല്‍ ഡി എഫില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

---- facebook comment plugin here -----

Latest