ആറടിച്ച് ബാഴ്‌സലോണ

Posted on: March 13, 2016 12:00 am | Last updated: March 13, 2016 at 12:00 am

FC Barcelona's Lionel Messi, right, duels for the ball against Getafe's Wanderson during a Spanish La Liga soccer match at the Camp Nou stadium in Barcelona, Spain, Saturday, March 12, 2016. (AP Photo/Manu Fernandez)

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ ഗോള്‍ ആറാട്ടിനും വിജയക്കുതിപ്പിനും എതിരില്ല. ഗെറ്റഫെയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ആഭ്യന്തര സീസണില്‍ പരാജയമറിയാതെ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലൂയിസ് എന്റിക്വെയുടെ ബാഴ്‌സ വിസ്മയക്കുതിപ്പ് തുടര്‍ന്നു. ലാ ലിഗയില്‍ ബാഴ്‌സലോണ പതിനൊന്ന് പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം ഭദ്രമാക്കിയത്.
സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കുന്നത് കണ്ട മത്സരത്തില്‍ ബാഴ്‌സയുടെ ആദ്യത്തേത് സെല്‍ഫ് ഗോളായിരുന്നു.
മുനീര്‍ എള്‍ഹദാദിയിലൂടെ ലീഡ് പുതുക്കിയ ബാഴ്‌സ നെയ്മറിലൂടെ മൂന്നാം ഗോള്‍ നേടി. നാലാം ഗോള്‍ മെസി. അഞ്ചാം ഗോള്‍ നെയ്മര്‍. ആറാം ഗോള്‍ ആര്‍ദ ടുറാന്‍.
നെയ്മര്‍ സീസണില്‍ ഇരുപത്തിനാല് ഗോളുകള്‍ പൂര്‍ത്തിയാക്കി. മെസിയായിരുന്നു രണ്ട് ഗോളുകള്‍ക്ക് പിറകിലും.