കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം

Posted on: March 12, 2016 5:12 am | Last updated: March 12, 2016 at 12:16 am

കൊച്ചി: സമൂഹത്തിന്റെയും സമുദായത്തിന്റെയും സര്‍വമേഖലകളിലേക്കും നന്മയുടെ സന്ദേശം കൈമാറാന്‍ രൂപവത്കരിച്ച കേരള മുസ്്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതാക്കള്‍ക്ക് ഈ മാസം 31 ന് 5.30ന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ സ്വീകരണം നല്‍കും. മത സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളും പൗരപ്രമുഖരും സംബന്ധിക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി തുടങ്ങിയവര്‍ പ്രസംഗിക്കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മദനി, വി എച്ച് അലി ദാരിമി, കെ കെ അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, എ അഹ്്മദ് കുട്ടി ഹാജി, സി ടി ഹാഷിം തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കെ എസ് എം ഷാജഹാന്‍ സഖാഫി, അഡ്വ. ഹസന്‍, സുലൈമാന്‍ കൊള്ളോട്ടിമൂല, കൈതപ്പാടന്‍ കരീം ഹാജി, പി യു ജമാലുദ്ദീന്‍ സഖാഫി, ഡോ. എ ബി അലിയാര്‍, ബഷീര്‍ സാഹിബ് മൂവാറ്റുപുഴ, ഹൈദ്രോസ് ഹാജി, ഉമര്‍ ഹാജി മണക്കാടന്‍, അഡ്വ. മജീദ്, പി കെ എ കരീം ഹാജി, ഖാദര്‍കുഞ്ഞി ഹാജി, സത്താര്‍ കരിമക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.