Connect with us

Kerala

ജോണി നെല്ലൂരും ഇടയുന്നു; ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഇടയുന്നു. അങ്കമാലി സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ജേക്കബ്വിഭാഗവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പ്രതിഷേധ സൂചകമായി ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

ഇനി യു.ഡി.എഫ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. നാല് സീറ്റെന്ന ആവശ്യം തികച്ചും ന്യായമാണ്. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കി.

2011ല്‍ മൂവാറ്റുപുഴ സീറ്റ് അവസാന നിമിഷം എടുത്ത് പകരം അങ്കമാലി തരുകയായിരുന്നു. അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിനില്ല എന്ന് വാര്‍ത്തകള്‍ വരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇതെന്നും കേള്‍ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിയ്ക്കുന്ന ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

അതേ സമയം ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന് മന്ത്രി അനൂപ് ജേക്കബ്
യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. രാജി വ്യക്തിപരമാണെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു.

Latest