കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്ല;സിപി ജോണിന് കുന്ദംകുളം നല്‍കും

Posted on: March 10, 2016 7:02 pm | Last updated: March 10, 2016 at 7:02 pm

UDF....tvmതിരുവനന്തപുരം: യുഡിഎഫ് സീറ്റ് ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ജെ) എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് ചര്‍ച്ചയില്‍ തീരുമാനമായില്ല. മൂന്ന് സീറ്റ് അധികം ചോദിച്ച കേരള കോണ്‍ഗ്രസിനോട് ഒരു സീറ്റുപോലും അധികം നല്‍കാനാവില്ലെന്നും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ തിരിച്ച് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എന്നാല്‍ വേണമെങ്കില്‍ ആലത്തൂര്‍, തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകള്‍ വെച്ചുമാറാമെന്നും മറ്റ് സീറ്റുകള്‍ വിട്ടുതരില്ലെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു. ചര്‍ച്ച 14ന് തുടരും.

കേരള കോണ്‍ഗ്രസ് (ജെ) അങ്കമാലി സീറ്റ് ചോദിച്ചുവെങ്കിലും വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. അനൂപ് ജേക്കബിന്റെ സിറ്റിംഗ് സീറ്റായ പിറവം മാത്രമേ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതിനെ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞു. ചര്‍ച്ച തുടരുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

അതേസമയം സിഎംപി നേതാവ് സിപി ജോണ്‍ കഴിഞ്ഞ തവണ മല്‍സരിച്ച കുന്നംകുളം അവര്‍ക്ക് തന്നെ നല്‍കാന്‍ തീരുമാനമായി. അധികം ചോദിച്ച സീറ്റുകള്‍ സംബന്ധിച്ച് പിന്നീട് നിലപാടറിയിക്കാമെന്ന് കോണ്‍ഗ്രസ് സിഎംപി നേതൃത്വത്തെ അറിയിച്ചു.