മഹാരാഷ്ട്ര ആരുടേയും അച്ഛന്റെ വകയല്ല; രാജ് താക്കറെക്കെതിരെ തേജസ്വി യാദവ്

Posted on: March 10, 2016 6:22 pm | Last updated: March 10, 2016 at 6:22 pm
SHARE

thejaswi yadavമുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോറിക്ഷകളെല്ലാം തീവെച്ച് നശിപ്പിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെക്ക് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ മറുപടി. മഹാരാഷ്ട്ര ആരുടേയും അച്ഛന്റെ വകയല്ലെന്ന് തേജസ്വി യാദവ് രാജ് താക്കറെയോട് പ്രതികരിച്ചു. മഹാരാഷ്ട്ര രാജ്യത്തെ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും തേജസ്വി യാദവ് പറഞ്ഞു.

പുതുതായി 70,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് നടക്കുന്ന പ്രശ്‌നത്തിലാണ് താക്കറെ മറാത്തികള്‍ അല്ലാത്തവര്‍ക്കെതിരെ പ്രസ്താവന നടത്തിയത്. ഇവയില്‍ 70 ശതമാനത്തോളം ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് മറ്റു നാട്ടുകാര്‍ക്കാണെന്നതാണ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയുടെ പരാതി. താക്കറെക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here