Connect with us

Kerala

എം എല്‍ എമാര്‍ക്ക് മികവ് നോക്കിയിട്ടേ സീറ്റ് നല്‍കാവൂ: കെ എസ് യു

Published

|

Last Updated

കോട്ടയം: നാല് തവണ മത്സരിച്ച് വിജയിച്ചവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കെ എസ് യു സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. ഇവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിച്ച് കേരളത്തില്‍ കാമരാജ് മോഡല്‍ നടപ്പിലാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എസ് യുവിന് സീറ്റുകള്‍ നല്‍കണം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ നോക്കാതെ വിജയസാധ്യത പരിഗണിച്ചായിരിക്കണം. തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാവണമെങ്കില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടിക കുറ്റമറ്റതാകണം. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ സിറ്റിംഗ് എം എല്‍ എമാര്‍ പരാജയപ്പെട്ടാല്‍ മാത്രമെ സീറ്റ് ഒഴിയുകയുള്ളുവെന്ന നിലപാട് തിരുത്തണം.

സിറ്റിംഗ് എം എല്‍ എമാരുടെ വിജയസാധ്യതയും പ്രവര്‍ത്തന മികവും വിലയിരുത്തി സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തണമെന്നും കെ എസ് യു സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞടുക്കണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിച്ചു. നിലവിലെ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയെ നിയമസഭാ തിതരഞ്ഞെടുപ്പ് കഴിയും വരെ തുടരും. സംസ്ഥാന കമ്മറ്റിയിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനും തീരുമാനിച്ചു.

Latest