സ്വകാര്യ സര്‍വകലാശാലകളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

സ്വകാര്യ സര്‍വകലാശാലകളില്‍ നിലവിലുള്ള പഠന സാഹചര്യങ്ങളും അക്കാദമിക നിലവാരവും പരിശോധിക്കുമ്പോള്‍, ആശങ്കാജനകമായ വസ്തുതകളാണ് മിക്കയിടത്തും കാണേണ്ടിവരുന്നത്. ചുരുക്കം ചില സ്വകാര്യ സര്‍വകലാശാലകള്‍ അക്കാദമിക നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍, സ്വകാര്യ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയില്‍ തന്നെ എന്ന് പറയാം. നിലവില്‍ 235 സ്വകാര്യ യൂനിവേഴ്‌സിറ്റികള്‍ക്കാണ് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നൂറിലധികം യൂനിവേഴ്‌സിറ്റികളും രാജ്യത്തുണ്ട്. അവിടങ്ങളിലൊക്കെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുമുണ്ട്.
Posted on: March 10, 2016 6:00 am | Last updated: March 10, 2016 at 12:01 am

universityഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദി കാരവന്‍ മാഗസിന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ ദേവ് ‘Sweet Smell Of Success: How Arindam Chaudhuri made a fortune off the aspirations—and insecurities—of India’s middle classes’ എന്ന തലക്കെട്ടില്‍ 2011 ഫെബ്രുവരിയില്‍ ഒരു ഫീച്ചര്‍ എഴുതിയിരുന്നു. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ ചൂഷണം ചെയ്ത്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്‌മെന്റ് (IIPM) കേന്ദ്രീകരിച്ച് നടക്കുന്ന കോടികളുടെ തട്ടിപ്പാണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒരു കോഴ്‌സിനും അംഗീകാരം ഇല്ല എന്നും രാജ്യത്തുടനീളം പ്രവര്‍ത്തിച്ചിരുന്ന 18 IIPM ക്യാമ്പസുകളിലെ വിദ്യാര്‍ഥികളെ കബളിപ്പിച്ചു എന്നും വിലയിരുത്തി സുപ്രീം കോടതി വിധിയടക്കം നിരവധി കേസുകളാണ് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ അരിന്ദം ചൗധരിക്കെതിരെ ഫയല്‍ ചെയ്തത്. തുടര്‍ന്ന്, വ്യാജ കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ഥികളെ ചതിച്ചതിന് നിയമനടപടി നേരിടേണ്ടി വന്ന IIPM ക്യാമ്പസുകള്‍ മുഴുവന്‍ അടച്ചുപൂട്ടേണ്ടി വന്നു.
ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളില്‍ സ്വന്തം പരസ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ പണമിറക്കുന്ന സ്വകാര്യ സര്‍വകലാശാലയാണ് IIPM. ഒരു വര്‍ഷം ശരാശരി 300 മില്യണ്‍ രൂപയാണ് പരസ്യ ഇനത്തില്‍ മാത്രം ഈ സ്വകാര്യ സര്‍വകലാശാല ചെലവഴിച്ചിരുന്നത്. അത്തരം പരസ്യങ്ങളില്‍ കൊട്ടിഘോഷിക്കുന്നവയില്‍ മിക്കതും യഥാര്‍ഥത്തില്‍ ഇല്ലാത്തതായിരുന്നു. ഇവിടുത്തെ ഡിഗ്രികള്‍ക്ക് യു ജി സിയുടെയോ എ ഐ സി ടി ഇയുടെയോ അംഗീകാരമുണ്ടായിരുന്നില്ല. അത്തരം ഡിഗ്രികളാണ് വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇവിടെ നല്‍കിയിരുന്നത്. അരിന്ദം ചൗധരിയുടെ യൂണിവേഴ്‌സിറ്റി ഓഫര്‍ ചെയ്തിരുന്ന ബി ബി എ/ എം ബി എ ബിരുദങ്ങള്‍ക്ക് ബെല്‍ജിയം ഐ എം ഐ അക്രഡിറ്റേഷാണ് അവകാശപ്പെട്ടത്. എന്നാല്‍ അക്രഡിറ്റേഷന്‍ നല്‍കേണ്ട ഔദ്യോഗിക സ്ഥാപമായ ബെല്‍ജിയം NVAO ഐ ഐ പി എം ഡിഗ്രികള്‍ അംഗീകരിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയും പരസ്യങ്ങള്‍ വഴിയുമാണ് ഇവിടെ അഡ്മിഷന്‍ വ്യാപകമായി നടന്നത്. ഒന്നു മുതല്‍ 24 വിദ്യാര്‍ഥികളെ വരെ ചേര്‍ക്കുന്ന ഏതൊരാള്‍ക്കും ഒരു വിദ്യാര്‍ഥിക്ക് രണ്ട് ലക്ഷം എന്ന നിലയില്‍ കമ്മീഷന്‍ കൊടുത്തിരുന്നു. അത് 25 വിദ്യാര്‍ഥികള്‍ കടന്നാല്‍ ഒരാള്‍ക്ക് മൂന്ന് ലക്ഷം എന്ന തോതിലും അമ്പത് കടന്നാല്‍ ഒരുവിദ്യാര്‍ഥിക്ക് അഞ്ചു ലക്ഷം എന്ന തോതിലും കമ്മീഷന്‍ ഏര്‍പ്പാടാക്കിയിരുന്നു.
IIPM ഒരുദാഹരണമാണ്. െ്രെപവറ്റ് യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന കോഴ്‌സുകളില്‍ വളരെ ശ്രദ്ധിച്ചു മാത്രം ചേരണമെന്നുണര്‍ത്തുന്ന ഉദാഹരണം. നമ്മുടെ സ്വകാര്യ സര്‍വകലാശാലകളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന പ്രസക്തമായ ചോദ്യത്തിലേക്കുള്ള സാധ്യതകളാണ് ദി കാരവന്‍ മാഗസിന്‍ വഴിതുറന്നത്. സ്വകാര്യ സര്‍വകലാശാലകളില്‍ നിലവിലുള്ള പഠന സാഹചര്യങ്ങളും അക്കാദമിക നിലവാരവും പരിശോധിക്കുമ്പോള്‍, ആശങ്കാജനകമായ വസ്തുതകളാണ് മിക്കയിടത്തും കാണേണ്ടി വരുന്നത്. ചുരുക്കം ചില സ്വകാര്യ സര്‍വകലാശാലകള്‍ അക്കാദമിക നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍, സ്വകാര്യ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയില്‍ തന്നെ എന്ന് പറയാം. നിലവില്‍ 235 സ്വകാര്യയൂനിവേഴ്‌സിറ്റികള്‍ക്കാണ് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നൂറിലധികം യൂനിവേഴ്‌സിറ്റികളും രാജ്യത്തുണ്ട്. അവിടങ്ങളിലൊക്കെയും വിദ്യാര്‍ഥികള്‍ പഠിക്കുന്നുമുണ്ട്.
അതേസമയം, സാമ്പത്തിക ചൂഷണത്തിനിരയായവര്‍ ആണ് സ്വകാര്യ സര്‍വകലാശാലകളില്‍ പഠനം നടത്തുന്ന മിക്ക പേരും. പല കാരണങ്ങള്‍ കൊണ്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും വേണ്ടത്ര അന്വേഷണങ്ങള്‍ നടത്താതെ പരസ്യങ്ങളിലെയും ഏജന്‍സികളുടെയും വാഗ്ദാനങ്ങള്‍ മാത്രം വിശ്വസിച്ച് ഭീമമായ സംഖ്യ പാഴാക്കിയാണ് ഉപരിപഠനതിനെത്തുന്നത്. അഡ്മിഷന്‍ സമയത്ത് നല്‍കുന്ന ഫീസിനു പുറമെ, കോഴ്‌സ് കഴിയുന്നത് വരെ പല ഇനങ്ങളിലായി പണം ചെലവഴിക്കേണ്ടിവരുന്ന ദുരവസ്ഥ ഇന്ന് പല പ്രൈവറ്റ് യൂനിവേഴ്‌സിറ്റികളിലും കാണാം. സ്വകാര്യ സര്‍വകലാശാലകളിലെ പ്രൊഫഷണലിസം തലക്കു പിടിച്ച വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയും ആക്റ്റിവിസവും താരതമ്യേന കുറവാണ് എന്നാണ് പുതിയ പഠനങ്ങള്‍ പോലും വെളിപ്പെടുത്തുന്നത്. സ്വന്തം കരിയര്‍ മാത്രം നോക്കി ഏതെങ്കിലും കോര്‍പറേറ്റ് ഓഫീസുകളില്‍ ജോലി ശരിപ്പെടുത്തുക എന്നതിനപ്പുറം വിദ്യാര്‍ഥി സമരങ്ങളും അവകാശപ്പോരാട്ടങ്ങളും ഇവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.
ഇന്ത്യയിലെ ആഗോളവത്കരണാനന്തര വിദ്യാഭ്യാസ മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ഘടകമാണ് പ്രൈവറ്റ് യൂനിവേഴ്‌സിറ്റികള്‍. രാജ്യം സ്വതന്ത്രമായതു മുതല്‍ സ്വകാര്യവ്യക്തികള്‍ ഫണ്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1995 ഒക്ടോബര്‍ 11ന് സിക്കിം മണിപ്പാര്‍ യൂനിവേഴ്‌സിറ്റി (എസ് എം യു) സ്ഥാപിതമായതോടെയാണ് സ്വകാര്യ സര്‍വകലാശലകള്‍ ഇന്ത്യയില്‍ വ്യാപകമാവുന്നത്.
തൊണ്ണൂറുകള്‍ക്ക് ശേഷം രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് ആഗോളവത്കരണം കടന്നു വന്നതുപോലെ, ഉന്നത വിദ്യാഭ്യാസരംഗത്തും ആഗോളവല്‍കരണവും സ്വകാര്യവല്കരണവും വ്യാപകമായി സ്വാധീനം ചെലുത്താന്‍ തുടങ്ങി. ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധ്യതകള്‍ തുറക്കുകയാണോ അതല്ല വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണോ എന്നന്വേഷിക്കുന്ന നിരവധി അക്കാദമിക പഠങ്ങള്‍ അന്തര്‍ദേശിയ തലതത്തില്‍ നടന്നിട്ടുണ്ട്. വ്യവസായവത്കരണം, നഗരവത്കരണം, മതേതരത്വവത്കരണം എന്നിവ വിദ്യാഭ്യാസ രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളേക്കാള്‍ എത്രയോ വലുതാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നതെന്ന് സ്പാനിഷ് സാമൂഹിക ശാസ്ത്രജ്ഞന്‍ മാര്‍വല്‍ കാസ്‌റല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സാമ്പത്തിക ശാസ്ത്രത്തിലെ കൈനീഷ്യന്‍ സിദ്ധാന്തങ്ങളില്‍ വിദഗ്ധരായ ഫ്രാന്‍സ് വാന്‍വട്ട്, ഗായ്‌നിസ് എന്നിവര്‍ ‘Last Past the post : Comparative, Educatoin, Moderntiy and p-erhaps Post Moderntiy’ എന്ന നീണ്ട പഠനം തന്നെ നടത്തിയിട്ടുണ്ട്. ഇവര്‍ സിദ്ധാന്തിക്കുന്നത് സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ ഫോര്‍മുലയാണ് ആഗോളവത്കരണം മുന്നോട്ടു വെക്കുന്നതെന്നും അതുവഴി ഓരോ രാജ്യത്തും വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതില്‍ ആഗോളവതകരണത്തിന് വ്യക്തമായ പങ്കുണ്ടെന്നുമാണ്. ഇതിന്റെ ഫലമായി ‘നോളജ് ഇകണോമി’ വ്യാപകമായ ഒരു സാമ്പത്തിക സംജ്ഞയായി വികസിച്ചു വന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇരുപത് ശതമാനം വിദ്യാര്‍ഥികള്‍ വൈജ്ഞാനിക സാമ്പത്തിക രാഷ്ട്ര നിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ വന്ന പഠങ്ങള്‍ സൂചിപ്പിക്കുന്നു.
അതോടൊപ്പം, പണം കൊയ്യാനുള്ള ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായി പല സ്വകാര്യസര്‍വകലാശാലകളും മാറിക്കഴിഞ്ഞു. പത്രങ്ങളിലും മാഗസിനുകളിലും യൂനിവേഴ്‌സിറ്റി റാങ്കിംഗുകളില്‍ മികച്ച സ്ഥാനം അലങ്കരിക്കുന്നവ. സാധാരണക്കാരുടെ മക്കള്‍ക്ക് തീര്‍ത്തും അപ്രാപ്യമായ ഇത്തരം ക്യാമ്പസുകളില്‍ ബേങ്ക് ലോണും വ്യാജ സ്‌കോളര്‍ഷിപ്പും കാണിച്ച് ഏജന്‍സികളും കോളജ് അധികൃതരും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാറുമുണ്ട്. ഇങ്ങനെ അബദ്ധത്തില്‍ ചെന്നു ചാടിയ നിരവധി പ്രവാസി മലയാളികളെ നേരിട്ട് പരിചയമുണ്ട്. ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി മക്കളുടെ നല്ല ഭാവി സ്വപ്‌നം കണ്ട ആ രക്ഷിതാക്കള്‍ ഇന്ന് വിരല്‍ കടിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തികചൂഷണത്തില്‍ വീഴുന്ന വലിയ ഒരു വിഭാഗം പ്രവാസി മലയാളികളാണ്. ഈ രംഗത്തെ സാമ്പത്തികക്കൊള്ളയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണമോ നടപടിക്രമങ്ങളോ ഒന്നും ഇതുവരെ നടക്കാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏജന്‍സികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളായ രക്ഷിതാക്കളുടെ മക്കളാണ് ഇത്തരം കോളജുകളില്‍ അഡ്മിഷന് വേണ്ടി എത്തുന്നവരില്‍ 70 ശതമാനം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
അതേസമയം, ഇന്ത്യയിലെ െ്രെപവറ്റ് യൂനിവേഴ്‌സിറ്റികളിലെവിടെയും പഠിക്കരുതെന്ന് ഇതിര്‍ഥമേയില്ല. നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യു ജി സിയും വിവിധ സംസ്ഥാന സര്‍ക്കാറുകളും അംഗീകാരവും നല്‍കിയിട്ടുണ്ട്. ചില നിലവാരമുള്ള സ്വകാര്യ സര്‍വകലാശാലകളും നമുക്കുണ്ട്. ഇവിടങ്ങളിലെ വൈവിധ്യവും നവീനവുമായ കോഴ്‌സുകളിലൊക്കെയും ചേരാം. വളരെ നല്ല അക്കാദമിക ചുറ്റുപാടുള്ള സ്വകാര്യ സര്‍വകലാശലകള്‍ തിരിച്ചറിയാന്‍ മിടുക്ക് വേണം എന്ന് മാത്രം.
നിലവാരമുള്ള കോഴ്‌സുകള്‍ നടത്തിയും അന്താരാഷ്ട്ര നിലവാരമുള്ള കാമ്പസ് അന്തരീക്ഷം സൃഷ്ടിച്ച് മികച്ച ജോലികള്‍ വാങ്ങിക്കൊടുത്തും നല്ല ട്രാക്ക് റെക്കോര്‍ഡുള്ള പ്രൈവറ്റ് യൂനിവേഴ്‌സിറ്റികളില്‍ ചേരാം. പഠിക്കാം. ഒട്ടും ഫീസ് വാങ്ങാതെ വിദ്യാര്‍ഥികളുടെ പഠന താമസ സൗകര്യങ്ങളടക്കം മുഴുവന്‍ ചെലവുകള്‍ക്കും സ്‌കോളര്‍ഷിപ്പും ഗ്രാന്റും നല്‍കുന്ന സ്വകാര്യ സര്‍വകലാശാലകളും ഇവിടെയുണ്ട്.
ഡല്‍ഹിയിലെ ശിവ്‌നാടാര്‍ യൂനിവേഴ്‌സിറ്റി, ബംഗളൂരുവിലെ അസിം പ്രേംജി യൂനിവേഴ്‌സിറ്റി, ഗുജറാത്തിലെ ധീരുഭായ് അംബാനി ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂനിക്കേഷന്‍ ടെക്‌നോളജി, ഗാന്ധി ഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂനിവേഴ്‌സിറ്റി, ഹിമാചലിലെ ജെയ്പി യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി പ്രൈവറ്റ് യൂനിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പോടുകൂടി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ബിരുദ ബിരുദാന്തര ഗവേഷണ കോഴ്‌സുകളിലേക്ക് എന്‍ട്രന്‍സ്, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് ഇവിടങ്ങളില്‍ പ്രവേശം. നന്നായി തയ്യാറെടുത്തു പോയാല്‍ ഒരു ചെലവുമില്ലാതെ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കടക്കം ഈ സര്‍വകലാശാലയില്‍ പഠിക്കാം. ഓണ്‍ലൈനില്‍ 10 മിനുട്ട് ബ്രൌസ് ചെയ്താല്‍ വിശദവിവരങ്ങള്‍ ലഭിക്കും.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പുറമേ, ഉപരിപഠനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധയോടെ സമീപിക്കേണ്ട മേഖലയാണ് വിദേശ സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്‌സുകള്‍. 2010ല്‍ പാസായ വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്‍ (Foreing Educational Institution Bill 2010) അുസരിച്ച് കേന്ദ്രമാവ വിഭവശേഷി വകുപ്പിന്റെയോ യുജിസിയുടെയോ സമ്മതപ്രകാരമുള്ള കരാറടിസ്ഥാത്തില്‍ മാത്രമേ ഒരു വിദേശ സര്‍വകലാശാലക്ക് ഇന്ത്യയില്‍ കോഴ്‌സുകള്‍ നടത്താനാകൂ. നിലവില്‍ 600 വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഇന്ത്യയില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. യു കെ (158), കാഡ (80), യു എസ് (44) രാഷ്ട്രങ്ങളില്‍ നിന്നുള്ള സംരംഭങ്ങളാണ് കൂടുതല്‍. എന്നാല്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേവലം ആറ് വിദേശ സര്‍വകലാശാലകള്‍ക്കാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (AICTE) അുമതി ല്‍കിയിട്ടുള്ളത്. കൂടാതെ 67 കോളജുകള്‍ക്കും ഇന്ത്യയില്‍ കോഴ്‌സുകള്‍ നടത്താനുള്ള അുമതിയുണ്ട്. ബാക്കി എല്ലാ വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങളും അവര്‍ നടത്തുന്ന കോഴ്‌സുകളും യഥാര്‍ഥത്തില്‍ നിയമവിധേയമായല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് നിയമപരിരക്ഷയില്ലാത്തതിനാല്‍ അംഗീകാരത്തിന്റെ ഒരു പ്രശ്‌നവുമുണ്ട്. അതിനാല്‍ വിദേശ കോഴ്‌സുകള്‍, ഏതാണെങ്കിലും അധികാരികമായ അന്വഷണത്തിന് ശേഷം ശ്രദ്ധയോടെ മാത്രമേ തിരഞ്ഞെടുക്കാവൂ.
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലോ ശേഷം 1992ല്‍ നിലവില്‍ വന്ന സാമ്പത്തിക പരിഷ്‌കരണത്തിലോ വിദേശ സര്‍വകലാശാലകള്‍ ഇവിടെ എങ്ങ പ്രവര്‍ത്തിക്കണമെന്ന് വിശദീകരിക്കുന്നില്ല. അതേസമയം, യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു ജി സി) മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്ന് ഇവിടെ വിദേശ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് യൂനിവേഴ്‌സിറ്റി അക്രഡിയേഷന്‍ ഉണ്ടായിരിക്കണം എന്നാണ്. കൂടാതെ, വിദേശ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന രാജ്യത്തെ അതേ നിലവാരവും അംഗീകാരവുമുള്ള ബിരുദങ്ങളായിരിക്കണം ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് ല്‍കേണ്ടതെന്നും യു ജിസി നിര്‍ദേശിക്കുന്നു. ഏതു രാജ്യത്ത് നി ന്നാണോ ഇന്ത്യയില്‍ വിദ്യാഭ്യാസ സംരംഭം തുടങ്ങാന്‍ വരുന്നത്, അവിടെ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് പ്രവര്‍ത്തിക്കാനും അവസരമുണ്ടായിരിക്കണം.
വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തും വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ കൂണ് പോലെ വളര്‍ന്നു വരുന്ന വിദേശ യൂനിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ഓഫീസുകളും. നിയമപരമായി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഓഫീസുകള്‍ മാറ്റി നിര്‍ത്തിയാല്‍ യൂറോപ്പിലും അമേരിക്കയിലും തുടങ്ങി വിവിധ വിദേശ രാഷ്ട്രങ്ങളിലെ സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ഒരുക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരും നമ്മുടെ കൈയെത്തും ദൂരത്തുണ്ട്. വിദേശത്തേക്ക് പറക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിദ്യാര്‍ഥികളും അവരെ അങ്ങോട്ട് പറത്താന്‍ ‘കഷ്ടപ്പെടുന്ന’ രക്ഷിതാക്കളും വളരെ ശ്രദ്ധയോടെ മാത്രം ഇത്തരം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുക.