കോഴിക്കോട് രണ്ട് സീറ്റ് നല്‍കണമെന്ന് ഐ എന്‍ എല്‍

Posted on: March 9, 2016 1:06 pm | Last updated: March 9, 2016 at 2:25 pm

INLകോഴിക്കോട്: വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകള്‍ ഇടതുമുന്നണി തങ്ങള്‍ക്ക് നല്‍കണമെന്ന് ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 22 വര്‍ഷമായി ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഐ എന്‍ എല്‍. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മുന്നണി പ്രവേശനം ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ് ഐ എന്‍ എല്‍ വോട്ടുകള്‍ നേടുകയാണ് ഇടതു മുന്നണി. ഇത് ശരിയാണോ എന്ന് എല്‍ ഡി എഫ് നേതൃത്വം പരിശോധിക്കേണ്ടതാണ്. യോഗത്തില്‍ സി എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ശര്‍മ്മദ് ഖാന്‍, ഒ ടി ബശീര്‍, കരീം പുതുപ്പാടി സംസാരിച്ചു