വാട്‌സ്ആപിലൂടെ സുഹൃത്തിനെ പരിഹസിച്ചു, നാടു കടത്താന്‍ കോടതി വിധി

Posted on: March 8, 2016 4:32 pm | Last updated: March 8, 2016 at 4:32 pm
SHARE

whatsappഉമ്മുല്‍ ഖുവൈന്‍: നവമാധ്യമങ്ങളില്‍ കൈവെക്കുന്നത് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിക്കുന്ന മറ്റൊരു കോടതി വിധികൂടി പുറത്തുവന്നു. ഉമ്മുല്‍ ഖുവൈന്‍ അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായ വിധി പ്രഖ്യാപിച്ചത്.

കേസില്‍ വില്ലനായത് വാട്‌സ്ആപ്പ്. സ്വന്തം സുഹൃത്തിന് വാട്‌സ്ആപ്പില്‍ അയച്ച സന്ദേശത്തിലൂടെ കളിയാക്കിയതിന് നടപടി നേരിടേണ്ടി വന്നത് ഏഷ്യന്‍ യുവാവ്.
വിധി പ്രകാരം പ്രതിയെ നാടുകടത്തുമെന്ന് കോടതി വിധി ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും ശല്യമാകാത്ത രീതിയിലാകാന്‍ ശ്രദ്ധിക്കണമെന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കണ്ടറിയാതിരുന്ന യുവാവ് കോടതി വിധിയിലൂടെ ശരിക്കും കൊണ്ടറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here