പാലാക്കാട്ടും കോണ്‍ഗ്രസ് (എം) പിളര്‍ന്നു

Posted on: March 8, 2016 1:24 pm | Last updated: March 8, 2016 at 1:24 pm

KERALA CONGRESSപാലക്കാട്: കെ എം മാണിയുടെ ഏകാനിപത്യമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ജില്ലാ ഭാരവാഹികളും പോഷക സംഘടന നേതാക്കളും കേരള കോണ്‍ഗ്രസില്‍( എം) നിന്ന് രാജിവെച്ച് ഫ്രാന്‍സീസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി ജോയികാക്കനാടന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ പ്രൊഫ ടി എം മാത്യു, വര്‍ക്കി ഉമ്മന്‍, ജില്ലാ ട്രഷറര്‍ എന്‍ വി ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജോബി ജോണും ഏതാനും പേരുമാണ് പാര്‍ട്ടിയിലുള്ളത്.

ജില്ലാ കമ്മിറ്റിയില്‍ 23 ഓളം പേരും 12 നിയോജക കമ്മിറ്റികളില്‍ ഭൂരിഭാഗവും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വന്നിട്ടുണ്ട്. 80 ശതമാനം പേരും കേരള കോണ്‍ഗ്രസ് എം വിട്ടതായി നേതാക്കള്‍ അറിയിച്ചു.
13ന് വൈകീട്ട് മൂന്നിന് ഹോട്ടല്‍ ഗസാലയില്‍ നടക്കന്ന കണ്‍വെന്‍ഷനില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. കേരള കോണ്‍ഗ്രസുകളുടെ ലയനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പി ജെ ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ് ( എമ്മിലേക്ക്) പോയത്. എന്നാല്‍ ഇത് യഥാര്‍ഥ്യമാവില്ലെന്ന തിരിച്ചറിവാണ് വീണ്ടും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മടങ്ങി പോകാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പാര്‍ട്ടി ജനാധിപത്യധ്വംസനവും കേരള കോണ്‍ഗ്രസ്( എമ്മിന്റെ) പ്രസക്തിയെ തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞുവെന്നും ഇനി കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ ഇതിന് ബദലായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.