കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ മോഷണം; മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയില്‍

Posted on: March 8, 2016 11:45 am | Last updated: March 8, 2016 at 11:45 am
thief
കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവിന്റെ ചിത്രം സി സി ടി വിയില്‍

കൊടുവള്ളി: സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ മോഷണം. ഒരു കിലോ വെള്ളിയും 40 ഗ്രാം സ്വര്‍ണവുമാണ് കവര്‍ന്നത്. മോഷണ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കൊടുവള്ളി ബസ് സ്റ്റാന്‍ഡിനു മുന്‍വശം മുഗള്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മാനിപുരം സ്വദേശികളായ സുജിത്ത്, ഹസൈനാര്‍, റഫീഖ് എന്നിവരുടെ ഉടമസ്ഥയിലുള്ള ആഭരണ നിര്‍മാണശാലകളിലാണ് മോഷണം നടന്നത്. റൂമുകളുടെ ഷെട്ടറുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കടയുടമകള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.