റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു; ബജറംഗ ദള്‍ എന്ന് ആരോപണം

Posted on: March 6, 2016 5:54 pm | Last updated: March 7, 2016 at 10:22 am

churchറായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ അജ്ഞാതര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച റായ്പുരിലെ ഖമര്‍ദിഹിലായിരുന്നു സംഭവം. ആരാധന നടക്കുമ്പോഴാണ് ഇരുപത്തിയഞ്ചോളം വരുന്ന അജ്ഞാതര്‍ പള്ളിയിലേക്ക് ഇരച്ചുകയറിയത്. പ്രാര്‍ഥന്‌ക്കെത്തിയവരെ മര്‍ദിക്കുകയും പള്ളി അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സമയം 65 ഓളം വിശ്വാസികള്‍ പ്രാര്‍ഥന്ക്കായി പള്ളിയിലുണ്ടായിരുന്നു.

അക്രമത്തിന് പിന്നില്‍ ബജറംഗ ദള്‍ പ്രവര്‍ത്തകരാണെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം അധ്യക്ഷന്‍ അരുണ്‍ പന്നലാല്‍ പറഞ്ഞു. ജയ് ശ്രീറാം വിളികളോടെയാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയും രണ്ട് വയസുള്ള കുട്ടിയെ പുറത്തേക്കെറിയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമികള്‍ ഉപേക്ഷിച്ച മൂന്നു ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു.