സ്മാര്‍ട്ട് സെല്ലുമായി ഒ ഐ സി സി: അറബിക് പഠനത്തിനു അവസരം

Posted on: March 5, 2016 9:18 pm | Last updated: March 5, 2016 at 9:18 pm

SOUDIജിദ്ദ: ഒ ഐ സി സി ജിദ്ദ കമ്മിറ്റിയുടെ കിഴിലുള്ള സ്മാര്‍ട്ട് സെല്ലിന്റെ ആഭിമുഖ്യത്തില്‍ അറബിക് ഭാഷ്യ പരിജ്ഞാന കോഴ്‌സ് നടത്തുന്നു. നിത്യ ജിവിതത്തില്‍ അനിവാര്യമായ പ്രായോഗിക അറബിക് ഭാഷ പഠനത്തിനാണ് അവസരം. മാര്‍ച്ച് 12 നു ശനിയാഴ്ച്ച മുതല്‍ ശറഫിയ ഒ ഐ സി സി ആസ്ഥാനത്ത് വൈകുനേരമാണ് ക്ലാസ് നടക്കുകയെന്ന് പ്രസിഡണ്ട് കെ ടി എ മുനീറും, ഒ ഐ സി സി സ്മാര്‍ട്ട് സെല്‍ കണ്‍വീനര്‍ അബ്ദുറഹീം ഇസ്മയിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : നൗഷാദ് അടൂര്‍ (0508350151) ,ജോഷി വര്‍ഗീസ് (0502030523)