Connect with us

Gulf

എണ്ണ വിലക്കുറവ് പ്രതിസന്ധി ഗള്‍ഫ് ബേങ്കുകളെ ബാധിക്കുന്നു

Published

|

Last Updated

ദോഹ:എണ്ണ വില കുറഞ്ഞതു വഴി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെ വിപരീത ദിശയില്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഗവണ്‍മെന്റുകളെ നേരിട്ടു ബാധിക്കുമ്പോള്‍ ബേങ്കുകളെ നേരിട്ടല്ലാത്തവിധമാമാണ് ബാധിക്കുകയെന്ന് “മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്” തയാറാക്കിയ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എണ്ണവിലയില്‍ സംഭവിക്കുന്ന സംഭവിക്കുന്ന ഇടിവും അതേസമയം എണ്ണ മുഖേനയുള്ള വരുമാനത്തെ ആശ്രയിച്ചു കൊണ്ടുള്ള ധനസ്ഥിതിയുമാണ് ഗള്‍ഫ് നാടുകളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. ബേങ്കുകള്‍ക്ക് സര്‍ക്കാറുകളില്‍നിന്ന് ലഭിച്ചു വന്ന പിന്തുണ കുറയും. ഗള്‍ഫിലെ ബേങ്കുകള്‍ക്ക് ഗവണ്‍മെന്റുകളുടെ സഹായം നന്നായി ലഭിച്ചു വന്നിരുന്നതായി മൂഡീസ് ക്രഡിറ്റ് ഓഫീസര്‍ ഖാലിദ് ഹൗലാദര്‍ പറഞ്ഞു. എണ്ണ വില തകര്‍ച്ച തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ബേങ്കുകളുടെയും ധനസ്ഥിതി കൂടുതല്‍ വെല്ലുവിളി നേരിടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ ഇതിനകം ക്രഡിറ്റ് പ്രൊഫൈലില്‍ സമ്മര്‍ദം നേരിട്ടു തുടങ്ങിയിട്ടുണ്ട്. ഗവണ്‍മെന്റുകളുടെ വിഭവപരമായ പരിമിതികളും ക്ഷീണം നേരിടുന്ന ആഭ്യന്തര സാമ്പത്തികാവസ്ഥയുമാണ് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിഭവപരമായ ദാരിദ്ര്യം ഗവണ്‍മെന്റുകളെ സാമ്പത്തിക മേഖലയില്‍ കനത്ത നടപടികള്‍ക്കു പ്രേരിപ്പിക്കുന്നു. ബേങ്കുകള്‍ക്ക് നേരിട്ടും അല്ലാതെയും പിന്തുണയായി മാറുന്ന സാമ്പത്തിക വ്യവഹാരങ്ങള്‍ ഇല്ലാതാകുന്നതാണ് ബേങ്കുകളുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബേങ്കുകളെ പിന്തുണക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും സ്വകാര്യ ബേങ്കുകളെ പ്രതിസന്ധിയിലാക്കുന്നു. ജി സി സി ബേങ്കുകളുടെ ക്രഡിറ്റ് പ്രൊഫൈല്‍ വ്യംഗ്യമായി പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടേയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊതു ചെലവുകള്‍ കുറക്കാനുള്ള ഗവണ്‍മെന്റുകളുടെ തീരുമാനമാണ് വലിയ തിരിച്ചടിയായത്. ഗവണ്‍മെന്റ് അനുബന്ധമായ നിക്ഷേപങ്ങളും ഇല്ലാതായി.
അതേസമയം, രാജ്യത്തെ ബേങ്കുകള്‍ സുസ്ഥിരവും ആസ്തി ഭദ്രവുമാണെന്ന് നേരത്തേ സെന്‍ട്രല്‍ ബേങ്ക് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സ്ഥിതി മനസ്സിലാക്കി കരുതല്‍ സ്വീകരിക്കുന്നുവെന്നായിരുന്നു അറിയിപ്പ്.

---- facebook comment plugin here -----

Latest