22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരിയമ്മ എ.കെ.ജി സെന്ററില്‍

Posted on: March 5, 2016 6:54 pm | Last updated: March 6, 2016 at 10:23 am
SHARE

GOURIYAMMA CPMതിരുവനന്തപുരം:ജെ.എസ്.എസ് നേതാവ് കെ. ആര്‍ ഗൗരിയമ്മ വീണ്ടും എ.കെ.ജി സെന്ററിലെത്തി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മ സി.പി.എം ആസ്ഥാനത്തെത്തുന്നത്. ജെ.എസ്.എസ്സി.പി.എം പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ക്കു വേണ്ടി എത്തിയ അവര്‍ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് വേണമെന്ന് ഗൗരിയമ്മ.ആവശ്യപ്പെട്ടു.

ചേര്‍ത്തല, അരൂര്‍, ഇരവിപുരം, വര്‍ക്കല,മൂവാറ്റുപുഴ എന്നീ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് ഗൗരിയമ്മ സിപിഎം നേതൃത്വത്തിന് കത്ത് നല്‍കി. മുന്നണിയില്‍ കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് സി.പി.എം നേതാക്കള്‍ ഗൗരിയമ്മയെ അറിയിച്ചു. ജെ.എസ്.എസ് നേതാക്കളോടൊപ്പമാണ് ഗൗരിയമ്മ എ.കെ.ജി സെന്ററിലെത്തിയത്.