ലോകത്തെ അതി സമ്പന്നര്‍ താമസിക്കുന്ന മുഖ്യ നഗരങ്ങളില്‍ ദുബൈയും

Posted on: March 5, 2016 3:28 pm | Last updated: March 5, 2016 at 3:28 pm
DUBAI, UAE - JANUARY 10: Beautiful aerial view of Dubai Marina just after the sunset in Dubai January 10, 2014
DUBAI, UAE – JANUARY 10: Beautiful aerial view of Dubai Marina just after the sunset in Dubai January 10, 2014

ദുബൈ: ലോകത്തെ അതിസമ്പന്നര്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മുഖ്യനഗരങ്ങളുടെ പട്ടികയില്‍ ദുബൈയും ഇടം നേടി. ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ നഗരങ്ങളുടെ പട്ടികയിലാണ് ദുബൈ ഇടംപിടിച്ചിരിക്കുന്നത്.
അതിസമ്പന്നരായവര്‍ ബിസിനസ് നടത്താനും നിക്ഷേപിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഇഷ്ടപ്പെടുന്ന നഗരങ്ങളാണിവ. വിശ്രമത്തിനായി ഈ വിഭാഗം തിരഞ്ഞെടുക്കുന്ന നഗരത്തിന്റെ പട്ടികയിലും ദുബൈ ഇടം നേടിയിട്ടുണ്ട്. നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത് റിപ്പോര്‍ട്ടിലാണ് ദുബൈക്ക് ഈ നേട്ടം കൈവന്നിരിക്കുന്നത്. നൈറ്റ് ഫ്രാങ്ക് നടത്തിയ ലോകത്തിലെ അതിസമ്പന്നര്‍ ഏതെല്ലാം നഗരങ്ങളെയാണ് ജീവിക്കാനും ബിസിനസ് വികസിപ്പിക്കാനും തിരഞ്ഞെടുക്കുന്നത് എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിച്ചിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിലാണ് സാമ്പത്തിക സേവനങ്ങള്‍ക്കുള്ള മുഖ്യ കേന്ദ്രമായി ദുബൈ മാറിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.