Connect with us

Kerala

കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി സി വോട്ടര്‍ അഭിപ്രായ സര്‍വേ. ഇടതുപക്ഷം 89 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എല്‍ഡിഎഫിന് 44.6 ശതമാനവും, യുഡിഎഫിന് 38.1 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ബംഗാളില്‍ 294 സീറ്റുകളില്‍ 156ഉം നേടി മമതാ ബാനര്‍ജി അധികാരത്തിലെത്തുമെന്നും സര്‍വേ പറയുന്നു. നിലവിലെ 60 ല്‍ നിന്ന് 114 സീറ്റിലേക്കെത്തി ബംഗാളില്‍ ഇടതുപക്ഷം മടങ്ങിയെത്തും. ബിജെപി 42ല്‍ നിന്ന് 13 ലേക്കെത്തും. മറ്റുള്ളവര്‍ക്ക് 7 സീറ്റുകളും ലഭിക്കും.

തമിഴ്‌നാട്ടില്‍ 116 സീറ്റ് നേടി 234 അംഗസഭയില്‍ എഐഎഡിഎംകെ മുന്‍തൂക്കം നേടും. കഴിഞ്ഞ വര്‍ഷം 203 സീറ്റുകളായിരുന്നു അവര്‍ക്ക്. 31 ല്‍ നിന്ന് 101ലേക്ക് ഡിഎംകെയുടെ സീറ്റുകള്‍ വര്‍ധിക്കും. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ആസാമില്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണി 57 സീറ്റുകളുമായി അധികാരത്തിലെത്തും. നിലവിലെ ഭരണ മുന്നണിയായ കോണ്‍ഗ്രസ് 44 സീറ്റുകളുമായി പ്രതിപക്ഷത്താകും. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19ഉം മറ്റുള്ളവര്‍ ആറും സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.