Connect with us

Gulf

എമിറേറ്റ്‌സ് റോഡ് ഏഴു നിരയായി വികസിപ്പിക്കും

Published

|

Last Updated

ദുബൈ: ഗതാഗതം പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ എമിറേറ്റ്‌സ് റോഡ് ഏഴു നിരയായി വികസിപ്പിക്കുമെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം ചീഫ് കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. എമിറേറ്റ്‌സ് റോഡില്‍ തിരക്കേറിയ രണ്ടു മുതല്‍ ഏഴുവരെ കിലോമീറ്റര്‍ ഭാഗമാണ് മൂന്നില്‍ നിന്ന് പരമാവധി ഏഴു നിര വരെയായി വികസിപ്പിക്കുക. റോഡിന്റെ ദുബൈഷാര്‍ജ ഭാഗത്ത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നിടത്താണ് വികസനം നടപ്പാക്കുക. ഷാര്‍ജ സിറ്റിയുടെ സമീപത്തുനിന്ന് മലീഹ റോഡ് എക്‌സിറ്റ് വരെയാകും റോഡ് വികസിപ്പിക്കുക.
ഇവിടെ അഞ്ചു മാസങ്ങള്‍ക്കിടയില്‍ വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ 12 പേര്‍ മരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Latest