സ്‌കൂളുകളില്‍ 220 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Posted on: March 4, 2016 4:56 pm | Last updated: March 4, 2016 at 4:56 pm

High-Court-of-Keralaകൊച്ചി: സ്‌കൂളുകളില്‍ ഒരു അധ്യയന വര്‍ഷത്തില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. പരീക്ഷാ ദിവസങ്ങള്‍ക്കും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് 220 ദിവസങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. വിദ്യാഭ്യാസ നിയമവും, കെഇആറും ഇത് അനുശാസിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ അധ്യയന വര്‍ഷം 200 അധ്യയന ദിവസങ്ങള്‍ മാത്രമെ സ്‌കൂളുകളില്‍ ലഭിച്ചിട്ടുള്ളുവെന്നും, അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് കൃത്യമായി നടപ്പാക്കണമെന്നും കോടതി പറഞ്ഞു.