ഹെല്‍മറ്റ് ധരിച്ചില്ലത്രേ; കാര്‍ ഡ്രൈവര്‍ക്ക് പോലീസിന്റെ നോട്ടീസ്

Posted on: March 4, 2016 2:57 pm | Last updated: March 4, 2016 at 2:57 pm

helmetമണ്ണാര്‍ക്കാട്: കാര്‍ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാണിച്ച്് കാറിന്റെ ഉടമക്ക് പോലീസ് നോട്ടീസ്. കെ —എല്‍ 0. ബി – 6971 എന്ന മാരുതി ആള്‍ട്ടൊ കെ10 കാറിന്റെ ഉടമയായ മണ്ണാര്‍ക്കാട് പാണക്കാടന്‍ ലുബ്‌ന സലീമിനാണ് പോലീസ് നടപടിയുമായുളള കത്ത് ലഭിച്ചിരിക്കുന്നത്. നോട്ടീസില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്. കെ എല്‍ 50 ബി – 6971 മോട്ടോര്‍ സൈക്കിളില്‍ റൈഡറായി ചുമതല വഹിച്ചും നിയമാനുസരണം വേണ്ട ഹെല്‍മെറ്റ് ദരിക്കാതെ കഴിഞ്ഞ മാസം 9ന് രാത്രി 8. 40ന് കുമരംപുത്തൂരില്‍ നിന്നും മണ്ണാര്‍ക്കാട് ‘ഭാഗത്തേക്ക് ഓടിച്ചുപോവുന്നതായി കാണപ്പെട്ടിട്ടുണ്ട്. ആകയാല്‍ ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ പേരും വിലാസവും ഡ്രൈവിങ് ലൈസന്‍സിന്റെ വിശദാംശങ്ങളും സഹിതം 7 ദിവസത്തിനകം മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരാകണമെന്നാണ് തപാല്‍ മുഖേനെ കാറിന്റെ ഉടമക്ക് ലഭിച്ച അറിയിപ്പിലുളളത്. നിയമം ലഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ പിഴയീടാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കുന്നത് മണ്ണാര്‍ക്കാടും ഈയിടെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരേ നമ്പറില്‍ മണ്ണാര്‍ക്കാട് കാറും ബൈക്കുമായി രണ്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടൊ എന്ന ആശങ്കയിലാണ് കാറിന്റെ ഉടമ.