സീറ്റു ചര്‍ച്ചയില്‍ തീരുമാനമായില്ല; ജെഡിയുവുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

Posted on: March 4, 2016 10:15 am | Last updated: March 4, 2016 at 5:58 pm

CM-JDU-meeting.jpg.image.784.410കോഴിക്കോട്: ജെഡിയുവുമായി  തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിലെ സീറ്റ് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെഡിയുവുമായി പ്രാമിക ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് ശേഷം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സീറ്റുവിഭജന ചര്‍ച്ചകള്‍ നടത്തിയത്. നിലവില്‍ ഏഴ് സീറ്റുകളാണ് ജെഡിയുവിന് യുഡിഎഫിലുള്ളത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും മാധ്യങ്ങളോട്‌
പറയാന്‍ തയ്യാറായില്ല.