സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച യുവ സൈനികന് നാടിന്റെ അന്ത്യാഞ്ജലി

Posted on: March 3, 2016 9:31 pm | Last updated: March 3, 2016 at 9:31 pm
SHARE

perambraപേരാമ്പ്ര: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ചൊവ്വാഴ്ച സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര ചാലിക്കര പഴേടത്ത് രാഘവന്‍ നമ്പ്യാരുടെ മകന്‍ രനീഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ വൈകീട്ട് മൂന്നോടെ വീട്ടിലെത്തിക്കുമെന്നറിയിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്നുീനൂറുക
ണക്കിന് ആളുകള്‍ ഉച്ചയോടെ തന്നെ ന റ നീഷിന്റെ വീട്ടിലും പരിസരത്തുമായി തടിച്ചു കൂടി. വൈകിട്ട് നാലു മണിക്ക് നീഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം, വീടിന് സമീപം പൊതുദര്‍ശനത്തിന് തയ്യാറാക്കിയ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി വിങ്ങിപൊട്ടി. സി.ഐ.എസ്.എഫ് കോഴിക്കോട് രജിമെണ്ട് സി.ഐ.വി.കെ.അജിത്കുമാറിന്റെയും എസ്.ഐ മാനുവലിന്റെയും നേതൃത്വത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കൊയിലാണ്ടി തഹസില്‍ദാര്‍ ടി.സോമനാഥന്‍, നാദാപുരം എ.എസ്.പി. കറുപ്പസാമി, പേരാമ്പ്ര എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റ് എ.സി.സതി, പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കളായ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, അഡ്വ: മുഹമ്മദ് ഇഖ്ബാല്‍, രാജന്‍ മരുതേരി ,എസ്.കെ.അസ്സയിനാര്‍, എം.മോഹന്‍ ,കെ.കെ രജീഷ് ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.അസന്‍ കട്ടി, പി.എം.കുഞ്ഞിക്കണ്ണന്‍. എന്‍.പത്മജ, ‘ പി.രാധ എന്നിവരും. ത്രിതല പഞ്ചായത്ത് അംഗങ്ങളും അന്തിമോപചാരമര്‍പ്പിച്ചു . വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും മാതാപിതാക്കളും അന്തിമോപചാരമര്‍പ്പിച്ച ശേഷം, വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here