ഡിവൈഎഫ്‌ഐ: എം സ്വരാജ് സെക്രട്ടറി; എ എന്‍ ശംസീര്‍ പ്രസിഡന്റ്

Posted on: March 3, 2016 6:00 pm | Last updated: March 3, 2016 at 6:00 pm

dyfiതിരൂര്‍ : ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എം സ്വരാജിനെ വീണ്ടും തെരഞ്ഞെടുത്തു. എഎന്‍ ഷംസീറാണ് പ്രസിഡന്റ്. പി ബിജുവിനെ ട്രഷററായും തിരൂരില്‍ സമാപിച്ച 13ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വിപി റജീന, കെ മണികണ്ഠന്‍, പികെ അബ്ദുല്ല നവാസ്, നിതിന്‍ കണിച്ചേരി, ഐ സാജു എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ രാജേഷ്, ബിജു കണ്ടക്കൈ, എസ് സതീഷ്, പി നിഖില്‍, കെ പ്രേംകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായി.

പുതിയ പ്രസിഡന്റ് എഎന്‍ ഷംസീര്‍ തലശ്ശേരി മാടപ്പീടിക സ്വദേശിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിച്ചിരുന്നു.

നിലമ്പൂര്‍ സ്വദേശിയായ എം. സ്വരാജ് രണ്ടാം തവണയാണ് സെക്രട്ടറിയാകുന്നത്. 2005ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2011 മുതല്‍ 13 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. 1999ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായിരുന്നു