Connect with us

Ongoing News

ഏഷ്യാകപ്പ്: പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍

Published

|

Last Updated

മിര്‍പൂര്‍; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിര്‍ണായക മത്സരത്തില്‍ അതിഥേയരായ ബംഗ്ലാദേശിനോട് അഞ്ച്് വിക്കറ്റിന് തോറ്റ് പാക്കിസ്ഥാന്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി.
48 പന്തില്‍ 48 റണ്‍സെടുത്ത ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിന് വന്‍വിജയം സമ്മാനിച്ചത്. 19ാം ഓവറില്‍ രണ്ടു നോബോള്‍ എറിഞ്ഞ മുഹമ്മദ് സമിയുടെ പിഴവും പാക്ക് തോല്‍വിയില്‍ നിര്‍ണായകമായി. ബംഗ്ലാദേശിനെതിരെ ട്വന്റി20യില്‍ പാക്കിസ്ഥാന്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ഇന്നത്തേത്.
ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍(48) റണ്‍സെടുത്തു ടോപ് സ്‌കോററായി. അവസാനത്തില്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മുര്‍താസയും(12) മഹ്മൂദുള്ളയു(22)മാണ് കടുവകള്‍ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ബംഗ്ലാദേശി ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ്(58)ഷുഹൈബ് മാലിക്(41) എന്നിവര്‍ക്ക് മാത്രമെ തിളങ്ങാനായുളളൂ.
ബംഗ്ലാദേശിന് വേണ്ടി അല്‍ അമീന്‍ ഹുസൈന്‍ മൂന്നും അറഫാത്ത് സണ്ണി രണ്ടും തസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റം വീഴ്ത്തി.