ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്

Posted on: March 2, 2016 8:00 pm | Last updated: March 8, 2016 at 9:29 pm

Qatar-Traffic-Campaign-Sticker-Vehicleദോഹ: ട്രാഫിക് ഫൈന്‍ കുടിശ്ശികയുള്ളവര്‍ക്ക് 50 ശതമാനം ഇളവുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. ഡിസംബര്‍ 31നു മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ ഒടുക്കുന്നവര്‍ക്കാണ് ഇളവെന്ന് ട്രാഫിക് ഡറക്ടര്‍ ജനറലിന്റെ അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ ഏഴു വരെ ആനുകൂല്യം തുടരും.
റഡാര്‍ ഫൈനും ട്രാഫിക് പോലീസ് നേരിട്ടു ചുമത്തിയതുള്‍പ്പെടെയുള്ള എല്ലാ പിഴകള്‍ക്കും ആനൂകൂല്യം ലഭിക്കും. മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴി തുകയടക്കാനുള്ള സൗകര്യമുണ്ട്. മെത്രാഷ് രണ്ട് ആപ്പ്, സെല്‍ഫ് സര്‍വീസ് കിയോസ്‌ക് എന്നിവയിലൂടെയും പണമടക്കാം.
ട്രാഫിക് പിഴ ചുമത്തപ്പെട്ടവര്‍ക്ക് തങ്ങളുടെ ട്രാഫിക് രേഖകള്‍ നിയമവിധേയമാക്കുന്നതിന് അവസരം സൃഷ്ടിച്ചു കൊണ്ടാണ് ഇളവ് നല്‍കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിബന്ധനകള്‍ പാലിച്ച് അപകടങ്ങളില്‍നിന്നം ശിക്ഷകളില്‍നിന്നും മുക്തരാകണമെന്നും ട്രാഫിക് വിഭാഗം അറിയിപ്പില്‍ പറയുന്നു.