പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: March 1, 2016 10:34 pm | Last updated: March 1, 2016 at 10:34 pm

Deathദോഹ: ഖത്തറില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയുള്ള തിരൂര്‍ മീനടത്തൂര്‍ ചെംബ്ര സ്വദേശി പുളിക്കലകത്ത് ബഷീര്‍ (60)നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലീവിന് നാട്ടില്‍ പോയത്.
ദീര്‍ഘകാലമായി സീപോര്‍ട്ടിലെ കസ്റ്റംസിലായിരുന്നു ജോലി. മക്കളായ മന്‍സൂറലി (എച് എം സി) മുഹമ്മദ് സാലിഹ് (എം പി എച്ച്) എന്നിവര്‍ ദോഹയില്‍ ഉണ്ട്. മയ്യിത്ത് ചെംബ്ര ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
കെ എം സി സി മലപ്പുറം ജില്ലാ കൗണ്‍സില്‍ മുന്‍ അംഗമായിരുന്നു. ബഷീറിന്റെ നിര്യാണത്തില്‍ ഖത്വര്‍ കെ എം സി സി താനൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.