എണ്ണവില അസ്ഥിരത അപ്രതീക്ഷിതം: നൈജീരിയന്‍ പ്രസിഡന്റ്

Posted on: March 1, 2016 10:16 pm | Last updated: March 8, 2016 at 9:29 pm
മുഹമ്മദ് ബുഹാരി
മുഹമ്മദ് ബുഹാരി

ദോഹ: എണ്ണ വ്യവസായ മേഖലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വില പ്രതിസന്ധി സ്ഥിരതയില്ലാത്തും അപ്രതീക്ഷിതവുമാണെന്നും ഈ സ്ഥിതിയില്‍ മാറ്റം വരേണതുണ്ടെന്നും നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ഖത്വര്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്.
പ്രതിസന്ധി മറികടക്കാന്‍ ഒപെക് രാജ്യങ്ങളും ഒപെകില്‍ ഇല്ലാത്ത ഉത്പാദക രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൊതുവായ ഭൂമിക കണ്ടെത്തി വിപണിയിലെ സ്ഥിരതക്കുവേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിലയിടിവ് നൈജീരിയയുടെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രണ്ടു ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് അദ്ദേഹം ഇന്നലെ സ്വദേശത്തേക്ക് മടങ്ങി. നൈജീരിയന്‍ നഗരങ്ങളിലേക്ക് ഖത്വറില്‍നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം പ്രധാനമായും ഖത്വറിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്വറില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം സഊദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുകയും സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.