ജോലി നഷ്ടപ്പെട്ടവരെ തിരിച്ചു വിളിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

Posted on: March 1, 2016 9:45 pm | Last updated: March 8, 2016 at 9:29 pm
SHARE

qatar jobദോഹ: ജോലിയില്‍ നിന്നം പിരിച്ചുവിടപ്പെട്ട ജീവനക്കാരില്‍ ചിലര്‍ തിരിച്ചു വിളിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ പുനഃസംഘടനക്കൊപ്പം മന്ത്രാലയങ്ങളും പുനസംഘടിപ്പിക്കപ്പെട്ട സാഹചര്യമാണ് ചിലരെങ്കിലും തിരിച്ചു വിളിക്കപ്പെടാനുള്ള സാധ്യതയായി പറയുന്നത്. അല്‍ ശര്‍ഖ് പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മന്ത്രാലയങ്ങള്‍ കൂട്ടിച്ചേര്‍ത്തു രൂപവത്കരിച്ച പുതിയ വകുപ്പുകളില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മന്ത്രാലയങ്ങള്‍ ആവശ്യമായി തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തും. പുതുതായി രൂപവത്കരിക്കപ്പെട്ട മന്ത്രാലയങ്ങളും അവക്കു കീഴിലെ വകുപ്പുകളും ആവശ്യമായ തസ്തികകളും ഒഴിവുകളും തയാറാക്കി അയച്ചു തുടങ്ങിയിട്ടുണ്ട്. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കപ്പെടാനും നിയമനം നടക്കാനുമുള്ള സാധ്യത തുറക്കുന്നതായും പറയുന്നു. ജീവനക്കാരുടെ കുറവുള്ള വകുപ്പുകളില്‍ പിരിച്ചുവിടപ്പെട്ടവരെ തിരിച്ചു വിളിക്കാനുള്ള സാധ്യതയുണ്ട്.