സീലിംഗ് ലൈറ്റുകള്‍ പിന്‍വലിച്ചു

Posted on: March 1, 2016 7:42 pm | Last updated: March 1, 2016 at 7:42 pm

lampദോഹ: ഗ്ലാസ് കവര്‍ ഊരിയതിനാല്‍ സീലിംഗ് ലൈറ്റുകള്‍ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. ഐകിയയുടെ ഹൈബൈ- ലോക്ക്- റിന്ന ലാംപുകളാണ് തിരിച്ചുവിളിച്ചത്. ഈ ലാംപുകള്‍ ഉപയോഗിക്കരുതെന്നും ഐകിയ സ്റ്റോറുകളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഹമദ്, മുഹമ്മദ് അല്‍ ഫുതൈം കമ്പനി, ഐകിയ എന്നിവയുടെ സഹകരണത്തോടെയാണ് ലാംപുകള്‍ തിരിച്ചുവിളിക്കുന്നത്. ഗ്ലാസ് ഷേഡുകള്‍ വീഴുന്നതായി നിരവധി രാഷ്ട്രങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനാല്‍ ഉത്പന്നം തിരിച്ചുവിളിക്കുന്നതായി ഐകിയ അറിയിച്ചിരുന്നു. മലേഷ്യയില്‍ അടക്കം വിവിധയിടങ്ങളില്‍ ലാംപിന്റെ ഗ്ലാസ് ദേഹത്ത് വീണ് പരുക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.