പന്ത്രണ്ട്കാരിക്ക് പീഡനം: പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

Posted on: March 1, 2016 11:39 am | Last updated: March 1, 2016 at 7:03 pm

court roomതൃശൂര്‍: പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് കോടതി 40 വര്‍ഷം തടവും 20,000 രൂപ പിഴയും. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെംയിസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലില്‍ അവിടെ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത, പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.