ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് നീക്കമെന്ന് പിണറായി

Posted on: February 28, 2016 7:23 pm | Last updated: February 28, 2016 at 7:23 pm

pinarayi1തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി മികച്ച മുഖ്യമന്ത്രിയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം. കോവൂര്‍ കുഞ്ഞുമോന്‍ രൂപീകരിച്ച ആര്‍എസ്പി എല്‍ സംഘടിപ്പിച്ച മതേതര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.