Connect with us

National

സഞ്ജയ് ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ ഹരജി

Published

|

Last Updated

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ശിക്ഷാകാലാവധി തികയും മുമ്പേ ജയില്‍മോചിതനാക്കുന്നതിനെതിരെ ഹര്‍ജി. നടനെ ജയില്‍ മോചിതനാക്കുന്ന നടപടി പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടി പ്രദീപ് ഭാലേക്കര്‍ എന്നയാളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

1993 മുംബൈ സ്‌ഫോടന പരമ്പര നടന്ന സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഒക്‌ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന നടനെ ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് വ്യാഴാഴ്ച മോചിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest