ജയരാജനെ കസ്റ്റഡിയില്‍ കിട്ടിയേ തീരൂ എന്ന വാശി സി.ബി.ഐ ഉപേക്ഷിയ്ക്കണം: പിണറായി

Posted on: February 23, 2016 11:29 am | Last updated: February 23, 2016 at 9:45 pm
SHARE

pinarayiകോഴിക്കോട്: ദീര്‍ഘകാലം ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പണറായി വിജയന്‍. ജയരാജനെ കസ്റ്റഡിയില്‍ കിട്ടിയേ തീരൂ എന്ന വാശി സി.ബി.ഐ ഉപേക്ഷിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയില്ല. പകരം ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന കിടക്കയില്‍വെച്ച് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു.കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതിയാക്കിയത് സി.ബി.ഐയുടെ പാപ്പരത്തമാണ് കാണിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സി.ബി.ഐ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റിവെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന വര്‍ഗീയ ശക്തികളുടെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ ഉണ്ടായിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here