പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുദ്രാവാക്യം വിളിച്ച യുവാവിന് മര്‍ദനം

Posted on: February 22, 2016 6:04 pm | Last updated: February 23, 2016 at 11:30 am
SHARE

banaras beatവാരാണസി: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മുദ്രാവാക്യം വിളിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകന്‍ കരണത്തടിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ അശുതോഷ് സിംഗിനാണ് അടിയേറ്റത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥി മുദ്രാവാക്യം മുഴക്കിയത്.

1997 മുതല്‍ സര്‍വകലാശാലയില്‍ യൂണിയന്‍ പ്രവര്‍ത്തനമില്ലെന്നും വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചൊതുക്കപ്പെട്ടെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സദസിലുണ്ടായിരുന്ന ഒരാള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് പിന്നിലൂടെ ഇയാളുടെ കരണത്തടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here