Connect with us

Kerala

അടൂര്‍ പ്രകാശിനെതിരായ അഴിമതി കേസ് എഴുതിത്തള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതി കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി തള്ളി. ഇതോടെ കേസില്‍ മന്ത്രി വിചാരണ നേരിടേണ്ടി വരും. 2004 മുതല്‍ 2006വരെ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് കോഴിക്കോട് ജില്ലയിലെ ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ പി.സി.സചിത്രന്‍, എന്‍.കെ.അബ്ദുറഹിമാന്‍ എന്നിവരാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് മന്ത്രി അടക്കം അഞ്ചു പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസില്‍ ഉള്‍പ്പെട്ടവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒവിവാക്കണമെന്നായിരുന്നു കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ട് . ഇതിന്മേല്‍ നിയമോപദേശം തേടിയ ശേഷം വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest