Connect with us

National

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ ബി വി പിക്കാര്‍: വീഡിയോ വൈറലാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്.
അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ ബി വി പി പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് സമരത്തിലേക്ക് നുഴഞ്ഞു കയറിവരാണ് എന്ന് സമര സംഘാടകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാര്‍ഥിളെ ക്യാമ്പസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഏഴ് പേരെ പോലീസ് കസ്റ്റഡയിലെടുക്കകയും ചെയ്തു.
എ ബി വി പി പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദേശീയ ചാനലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഡി എസ് യുവിന് എതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എ ബി വി പി പ്രവര്‍ത്തകന്‍ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയില്‍ അടയാളമിട്ട് കാണിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം എ ബി വി പി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്നാണ് പാകിസ്ഥന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയരുന്നത്. സി സി ടി വി ക്യാമറകള്‍ ഇല്ലാത്ത ജെ എന്‍ യുവില്‍ നിന്ന് ഇത്തരം ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുവന്നുവെന്നത് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ക്യാമ്പസില്‍ അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഇന്നലെ എട്ട് വിദ്യാര്‍ഥികളെ പുറത്താക്കിയിരിക്കുന്നത്. സംഭവവുമായി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബി ജെ പി. എം പി മഹേഷ് ഗിരി, എ ബി വിപി എന്നിവയുടെ പരാതിയില്‍ രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സംഘാടകര്‍ക്കെതിരെ കേസെടുത്തിരുന്നു.

Latest