Kannur
പി ജയരാജനെ മറ്റൊരു മഅദനിയാക്കാന്‍ ശ്രമം: കോടിയേരി
തിരുവനന്തപുരം: പി.ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ജയിലിലടച്ചോ യുഎപിഎ ചുമത്തിയോ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്നലെയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. മാര്‍ച്ച് 11 വരെ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷ സ്വീകരിച്ചില്ല. തല്‍ക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക്് മാറ്റട്ടെ എന്നും അപേക്ഷയില്‍ ജയില്‍ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----