ശൈഖ് മുഹമ്മദിന് സമ്മാനം വേണു രാജാമണിയുടെ പുസ്തകം

Posted on: February 12, 2016 2:08 pm | Last updated: February 12, 2016 at 2:08 pm
SHARE
VENU RAJAMANI
വേണു രാജാമണിയുടെ പുസ്തകം ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് സമ്മാനിക്കുന്നു

ദുബൈ: ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനമായി നല്‍കിയത് വേണുരാജാമണി രചിച്ച പുസ്തകം. മുന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായ വേണു രാജമണി ഇപ്പോള്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയാണ്. ഇന്ത്യയും യു എ ഇയും സൗഹൃദത്തിന്റെ ആഘോഷം (ഇന്ത്യ-ആന്റ് ദി യു എ ഇ: ഇന്‍ സെലിബ്രേഷന്‍ ഓഫ് ലജണ്‍ട്രി ഫ്രന്റ്ഷിപ്പ്) എന്നതാണ് പുസ്തകം. 200 പേജുള്ള ഈ കോഫി ടേബിള്‍ ബുക്ക് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ദീര്‍ഘകാലത്തെ പരസ്പര ബന്ധത്തെ ആലേഖനം ചെയ്യുന്നു. അപൂര്‍വമായ ചരിത്ര ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ ബന്ധമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകം നേരത്തെ യു എ ഇയില്‍ പ്രകാശനം ചെയ്തിരുന്നു.

വേണുരാജാമണിയുടെ പുസ്തകത്തോടൊപ്പം 1975ല്‍ യു എ ഇ രാഷ്ട്രപിതാവും ശൈഖ് മുഹമ്മദിന്റെ പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും നല്‍കി. രാഷ്ട്രപതി അന്ന് ധനകാര്യ സഹമന്ത്രിയായിരുന്നു. വേണു രാജാമണിയുടെ പുസ്തകത്തില്‍ നിന്നാണ് ആ ചിത്രവും ശേഖരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here