ദുബൈ ടൂറിനുള്ള സ്‌കൈ ഡൈവ് സൈക്കിളിംഗ് ടീമിനെ പ്രഖ്യാപിച്ചു

Posted on: February 3, 2016 7:57 pm | Last updated: February 4, 2016 at 7:10 pm
dubai tour
സ്‌കൈ ഡൈവ് ദുബൈ അല്‍ അഹ്‌ലി ടീമംഗങ്ങളും സാരഥികളും വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ദുബൈ ടൂറിന്റെ ഭാഗമായുള്ള സ്‌കൈഡൈവ് ദുബൈ അല്‍ അഹ്‌ലി സൈക്കിളിംഗ് ടീം പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. യു എ ഇ സ്വദേശികളായ മുഹമ്മദ് അല്‍ മുറവ്വി, താരിഖ് ഉബൈദ്, മൊറോക്കോക്കാരായ ആദില്‍ ജല്ലൂല്‍, സൂഫൈന്‍ ഹാദി, ടുണീഷ്യയിലെ മഹര്‍ ഹസ്‌നോയി തുടങ്ങിയവരാണ് ടീമിലുള്ളത്.
മുന്‍ ഇമാറാത്തി സൈക്കിളിസ്റ്റും ബാര്‍സലോണ ഒളിമ്പിക്‌സില്‍ യു എ ഇ പ്രതിനിധീകരിച്ച ആളുമായ മന്‍സൂര്‍ ബൂസൈബയാണ് ടീം മാനേജര്‍. ഇതേ ടീം തന്നെയാണ് ഖത്തറില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യു സി ഐ ടൂറില്‍ സ്‌കൈ ഡൈവ് ദുബൈയെ പ്രതിനിധീകരിക്കുകയെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.