ആരോഗ്യ ക്യാമ്പയിന്‍: സെമിനാര്‍ നടത്തി

Posted on: February 1, 2016 6:49 pm | Last updated: February 1, 2016 at 6:49 pm
ദുബൈ സെന്‍ട്രല്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ മര്‍കസില്‍ സംഘടിപ്പിച്ച  ആരോഗ്യ സെമിനാറില്‍ ഡോ. ജയശങ്കര്‍ സംസാരിക്കുന്നു
ദുബൈ സെന്‍ട്രല്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ മര്‍കസില്‍ സംഘടിപ്പിച്ച
ആരോഗ്യ സെമിനാറില്‍ ഡോ. ജയശങ്കര്‍ സംസാരിക്കുന്നു

ദുബൈ: ‘മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി ദുബൈ സെന്‍ട്രല്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ മര്‍കസില്‍ മെഡിക്കല്‍ ക്യാമ്പും സെമിനാറും നടത്തി. ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ചെക്കപ്പ് പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. നാസര്‍, ഡോ. ഇജാസ്, ഡോ. സെയ്തു മുഹമ്മദ് അശ്‌റഫ്, ഡോ. മുജീബ് എന്നിവര്‍ വിവിധ വിഷയത്തില്‍ സംസാരിച്ചു.
പ്രവാസികള്‍ നേരിടുന്ന ആരോഗ്യ വിഷയങ്ങളിലുള്ള ചര്‍ച്ചക്കും സംശയനിവാരണത്തിനും ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോ. ജയശങ്കര്‍ നേതൃത്വം നല്‍കി. ബോധവത്കരണ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു. ഐ സി എഫ് നേതാക്കളായ ശരീഫ് കാരശ്ശേരി, മുസ്തഫ ദാരിമി വിളയൂര്‍, സി എം എ ചേരൂര്‍, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ഉസ്മാന്‍ കക്കാട് സംസാരിച്ചു.