ദുബൈയില്‍ കാര്‍ രഹിത ദിനം 21ന്

Posted on: February 1, 2016 2:43 pm | Last updated: February 4, 2016 at 7:10 pm
SHARE

car freeദുബൈ: ദുബൈ ഫെബ്രുവരി 21ന് കാര്‍ രഹിത ദിനമാചരിക്കും. അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ അളവ് കുറക്കുന്നതിനും ആഗോള താപനത്തിനുമെതിരെ ബോധവത്കരണം ലക്ഷ്യമിട്ടുമാണ് എല്ലാ വര്‍ഷവും ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ കാര്‍ രഹിത ദിനം ആചരിക്കുന്നത്.
പൊതു സ്വകാര്യ മേഖലയിലെ ആയിരത്തോളം സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ കാര്‍ രഹിത ദിനവുമായി സഹകരിക്കുമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചെറിയ രീതിയില്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.
സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനമുപയോഗപ്പെടുത്തി ദിനാചരണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here